ഈരാറ്റുപേട്ട: പി.സി.ജോർജ് ബി.ജെ.പി.യുടെ പ്രൗഢിയുള്ള നേതാവെന്ന് ശേഭാ സുരേന്ദ്രൻ. പിണറായിയുടെ വിയർപ്പ് തുടക്കുന്നവരായി പ്രതിപക്ഷം മാറിയെന്നും ശേഭാസുരേന്ദ്രൻ പറഞ്ഞു. ഈരാറ്റുപേട്ടയിൽ പി.സി.ജോർജിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
"പി.സി.ജോർജിന് ഒരു നാക്ക് പിഴ സംഭവിച്ചത് അദ്ദേഹം കേരള സമൂഹത്തോട് മാപ്പ് പറഞ്ഞു, എന്നാൽ കോൺഗ്രസിൻ്റെ തലപ്പത്ത് ഇരിക്കുന്ന നേതാവ് രാഹുൽ ഗാന്ധി മോദി സമുദായത്തെ പറ്റി പറഞ്ഞത് തിരുത്തി പറയുവാൻ തയ്യാറായോ എന്നും ശോഭ ചോദിച്ചു.
വി.എസ് അച്യുതാനാന്ദൻ 2020 ൽ കേരളത്തിലെ തീവ്രവാദ സംഘടനകളെ കുറിച്ച് പറഞ്ഞത് ശരിയല്ലേയെന്നും കേരളം ഇന്ന് മയക്ക്മരുന്ന് മാഫിയയുടെ കൈകളിലാണെന്നും ഇതിനെതിരെ പേരാടാൻ നമ്മൾ തയാറാകണമെന്നും ശോഭ പറഞ്ഞു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800