Hot Posts

6/recent/ticker-posts

ബജറ്റ് രാജ്യത്തിന്റെ കുതിപ്പിന്റെയും കിതപ്പിന്റെയും സൂചകം: ആന്റോ ആന്റണി എംപി

പാലാ: ബജറ്റ്‌ കേവലം ഒരു വർഷത്തെ വരവു-ചിലവുകളുടെ കണക്കുകൾ എന്നതിലുപരി, രാജ്യത്ത് വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്ന കുതിപ്പിന്റെയും കിതപ്പിന്റെയും സൂചകം ആണെന്ന് ആന്റോ ആന്റണി എം പി. 
പാലാ സെന്റ് തോമസ് കോളേജ് ഇക്കണൊമിക്സ് ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിഭാഗത്തിന്റെയും ഇക്കണൊമിക്സ് അലുംനി അസൊസിയെഷന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റിനെ പറ്റി നടത്തിയ ചർച്ചയും അവലോകനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കണൊമിക്സ് വിഭാഗം പൂര്‍വ്വ വിദ്യാർത്ഥി കൂടിയായ എം പി. പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിച്ചു. മുൻ വകുപ്പ്‌ മേധാവിയും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. പി എസ്‌ മാത്യു മുഖ്യ പ്രഭാഷണം നടത്തി. അസൊസിയെഷൻ പ്രസിഡന്റ് ഡോ. ജോർജുകുട്ടി വട്ടോത്ത്, ഡോ. ജോബൻ കെ ആന്റണി എന്നിവർ പ്രസംഗിച്ചു. 
വകുപ്പ്‌ അധ്യക്ഷൻ ഡോ. കെ. സി. ബിജു ചർച്ചകൾക്ക് മോഡറേറ്റർ ആയിരുന്നു. രാവിലെ ബജറ്റിനെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് എം പി സമ്മാനങ്ങൾ വിതരണം ചെയ്തു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു