തീക്കോയി: ഗ്രാമപഞ്ചായത്തിലെ തീക്കോയി ആറിന് കുറുകെയുള്ള പള്ളിവാതിൽ ചെക്ക് ഡാമിന്റെ മെയിന്റനൻസ് ജോലികൾക്കുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി.
2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 6 ലക്ഷം രൂപ ചെക്ക് ഡാം മെയിന്റനൻസ് ജോലികൾക്കായി ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്നു. 2003 ൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചതാണ് ഈ ചെക്ക് ഡാം. കാലപ്പഴക്കം കൊണ്ട് ചെക്ക് ഡാം മുഴുവൻ പൊട്ടിപ്പൊളിഞ്ഞു. ഗ്രാമപഞ്ചായത്ത് സമയാസമയങ്ങളിൽ ഷട്ടർ മെയിന്റനൻസ് ചെയ്ത് അടയ്ക്കുകയും തുറക്കുകയും ചെയ്തു വരുന്നു.
എന്നാൽ ചെക്ക് ഡാം പൊളിഞ്ഞതോടുകൂടി വലിയതോതിൽ ചോർച്ച സംഭവിച്ചത് കൊണ്ട് ജലം സംഭരിക്കുവാൻ ബുദ്ധിമുട്ടായി. കൂടാതെ ചെക്ക് ഡാമിൽ കനത്തതോതിൽ ചെളിയും എക്കലും മണലും അടിഞ്ഞുകൂടി ജലസംഭരണ ശേഷി കുറഞ്ഞു. ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസ്സാണ് ഈ ചെക്ക് ഡാം.
ആറു വാർഡുകളിലേക്കുള്ള ജലനിധി പദ്ധതികൾ ഈ ചെക്ക് ഡാമിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടുകൂടിയാണ് ചെക്ക് ഡാം മെയിന്റനൻസ് ചെയ്യുന്നതെന്നും ജോലികൾ ഉടൻ ആരംഭിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800