തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച് 30 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നടക്കും. രണ്ട് മണിക്ക് ശുചിത്വ സന്ദേശ റാലി തീക്കോയി പള്ളിവാതിൽ നിന്ന് ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എത്തി ചേരുന്നു. തുടർന്ന് 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ചേരും.
മാലിന്യമുക്ത ക്യാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ സ്ഥാപങ്ങൾക്കും വ്യക്തികൾക്കും ഗ്രാമപഞ്ചായത്ത് ആദരവ് നൽകും. കഴിഞ്ഞ 2 വർഷത്തെ മാലിന്യമുക്ത ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിപ്പോർട്ട് അവതരിപ്പിക്കും. ഇതോടൊപ്പം മാലിന്യമുക്ത പ്രതിജ്ഞയ്ക്ക് ശേഷം ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായിട്ട് പ്രഖ്യാപിക്കും.
പ്രസ്തുത റാലിയിലും സമ്മേളനത്തിലും ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധസംഘടന പ്രതിനിധികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800