കോട്ടയം: തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച് നടന്ന പരിസ്ഥിതി സംഗമത്തിൽ കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാർമല അരുവി ഹരിത ടൂറിസ്റ്റ് കേന്ദ്രത്തെ കുറിച്ചുള്ള അവതരണം ഏറെ ശ്രദ്ധേയമായി.
വലിയ അപകട മേഖലയായിരുന്ന മാർമല അരുവിയിൽ ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും ചേർന്ന് നടത്തിയിട്ടുള്ള വിവിധ സുരക്ഷാ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ചും മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ സംബന്ധിച്ചും പരിസ്ഥിതി സംഗമത്തിൽ ചർച്ച ചെയ്യപ്പെട്ടു.
ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ലൈഫ് മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, വിദ്യ കിരണം, കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോജക്ട്, ജൈവവൈവിധ്യ ബോർഡ് തുടങ്ങിയിട്ടുള്ള മിഷനുകളുടെ പ്രതിനിധികളാണ് ചർച്ചയിൽ മോഡറേറ്റർമാരായി പങ്കെടുത്തത്.
പ്രസിഡൻറ് കെ സി ജെയിംസ് മാർമല അരുവിയെ സംബന്ധിച്ചുള്ള അവതരണം നടത്തുകയും അവതരണത്തിനുള്ള ഹരിത കേരള മിഷന്റെ പുരസ്കാരവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങുകയും ചെയ്തു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ടോമിൻ ജോർജ്, ഹരിത കേരള മിഷൻ കോഡിനേറ്റർ വിഷ്ണുപ്രസാദ്, ഗ്രാമപഞ്ചായത്ത് സ്റ്റാഫ് നൈജു ജോസഫ് എന്നിവർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800