തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു മാസത്തിലേറെയായി അനിശ്ചിതകാല സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ രണ്ടാമതു നടത്തിയ ചര്‍ച്ചയും പരാജയം. എന്‍എച്ച്എം ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ആശമാര്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും ചര്‍ച്ച ചെയ്യാനോ തീരുമാനമെടുക്കാനോ അധികൃതര്‍ തയാറായില്ലെന്ന് ചര്‍ച്ചയ്ക്കു ശേഷം സമരസമിതി നേതാവ് മിനി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 11 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. ആദ്യം നിരാഹാരം കിടക്കാന്‍ നിരവധി ആശമാരാണ് പേര് നല്‍കിയിരിക്കുന്നത്. അതിനായി നറുക്കെടുപ്പ് വേണ്ടിവരുമെന്നും മിനി പറഞ്ഞു. അതേസമയം, മറ്റുള്ളവര്‍ക്കെല്ലാം ശമ്പളം വാരിക്കോരിക്കൊടുക്കുന്ന സര്‍ക്കാരിന് ആശമാര്‍ക്ക് നല്‍കാന്‍ മാത്രമാണ് പണം ഇല്ലാത്തതെന്ന് സമരപ്പന്തലില്‍ ഉള്ള ആശമാര്‍ പ്രതികരിച്ചു. ഞങ്ങളെ കളിയാക്കാന്‍ വേണ്ടിയാണോ ചര്‍ച്ചയ്ക്കു വിളിച്ചത്. ആശമാരോടു മാത്രം സര്‍ക്കാരിന് എന്താണു വിരോധമെന്ന് അറിയില്ലെന്നും സ്ത്രീകള്‍ പറഞ്ഞു.
അതിനിടെ ആശമാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നു മണിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തും. എന്‍എച്ച്എം ഡയറക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടുവെന്നും അനിശ്ചിതകാല നിരാഹാരസമരം നാളെമുതല്‍ ആരംഭിക്കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചത്.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800