പാലാ: നഗരസഭാ ചെയർമാനായി കേരളാ കോൺഗ്രസ് (എം) അംഗം തോമസ് പീറ്റർ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിലെ മൂന്നാം വാർഡ് അംഗമാണ് തോമസ്. ഇത് രണ്ടാം തവണയാണ് കൗൺസിലറാകുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സിബിൽ തോമസും മുൻ കൗൺസിലറും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷയുമായിരുന്നു.
എൽ.ഡി.എഫ് മുന്നണി ധാരണ പ്രകാരമാണ് തോമസ് പീറ്റർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് എടേട്ടിനെയാണ് തോമസ് പീറ്റർ പരാജയപ്പെടുത്തിയത്. ആകെയുള്ള 26 പേരിൽ 25 പേർ വോട്ട് ചെയ്തു. ഒരാൾ വിദേശത്തായതിനാലാണ് വോട്ട് ചെയ്യാതിരുന്നത്. തോമസ് പീറ്ററിന് 16 വോട്ടും ജോസ് എടേട്ടിന് 9 വോട്ടുമാണ് ലഭിച്ചത്. കേരള കോൺഗ്രസ്സ് എം ന്റെയും എൽഡിഎഫിന്റെയും കെട്ടുറപ്പാണ് മുഴുവൻ വോട്ടും നേടി തോമസ് പീറ്റർ വിജയിച്ചതിലൂടെ വെളിവാകുന്നതെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യൂ പറഞ്ഞു.
ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് പീറ്ററിന് നഗരസഭാ ഹാളിൽ സ്വീകരണം നൽകി. നേതാക്കളും പൗര പ്രമുഖരും വ്യാപാരികളും പൊന്നാടയും പൂച്ചെണ്ടുകളും അണിയിച്ച് അഭിനന്ദനങ്ങൾ നേർന്നു. 





നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800