പാലാ: പരമ്പരാഗത രുചിയും നാട്ടു മുത്തോലി നൈപുണ്യവും പരിചയപ്പെടുന്നതിനായി ഗ്രാമപഞ്ചായത്തിൽ പാചക കൈപ്പുണ്യ മത്സരം ഒരുങ്ങുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്തും ബ്രൈറ്റ് ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടാണ് വനിതകൾക്കായി പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം നടത്തുന്നത്.
മുത്തോലി ഗ്രാമപഞ്ചായത്ത് വാർഡുകളിൽ നിന്നുള്ള വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മുത്തോലി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നിന്നുള്ള വനിതകൾ മാർച്ച് 25 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യണം. പുലിയന്നൂർ ആശ്രമം ഗവ. എൽ.പി. സ്കൂളിൽ വച്ച് ഏപ്രിൽ 5 നാണ് മത്സരം നടക്കുക.
ഒന്നാം സമ്മാനം 10001/- , രണ്ടാം സമ്മാനം 5001/-, മൂന്നാംസമ്മാനം 3001/-, കൂടാതെ ക്യാഷ് പ്രൈസുകളും മത്സരാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും ലഭിയ്ക്കും. രണ്ടിൽ കൂടാത്ത അംഗങ്ങളുള്ള വനിതാ ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പഴമയുടെ സ്വാദും മണവും കൈമോശം വരാത്ത പാചകകലയിൽ പ്രാവീണ്യമുള്ള വനിതകളെ കണ്ടെത്തി അവരിൽ മറഞ്ഞിരിക്കുന്ന പാചക വൈദഗ്ദ്യത്തെ പുറം ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തോലിയിൽ മത്സരം സംഘടിപ്പിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ത് ജി മീനാഭവൻ പറഞ്ഞു.
സ്വന്തമായി പരീക്ഷിച്ച് വിജയിച്ച പഴയകാല രുചിക്കൂട്ടുകൾ അന്യം നിന്ന് പോകാതെ കാത്തു സൂക്ഷിക്കുകയും അവയെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയും, പങ്കുവയ്ക്കുകയും ചെയ്യുക. നൈപുണ്യമുള്ള വനിതകളെ കണ്ടെത്തി രുചിയുടെ ലോകത്തെ ബിസിനസ്സ് തൊഴിൽ സാധ്യതകളിലേക്കുള്ള വാതായനങ്ങൾ തുറന്നു കൊടുക്കുക, അവരെ സ്റ്റാർ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സർവ്വീസുകൾ, ഫുഡ് കോർട്ട് എന്നിങ്ങനെ ഹോട്ടൽ / ടൂറിസം മേഖലകൾക്ക് അനുരൂപമായ രീതിയിൽ പരിശീലിപ്പിച്ചെടുക്കുക നമ്മുടെ പൂർവ്വീകർ കാത്ത് പരിപാലിച്ചിരുന്ന പാചക രീതികൾ ആരോഗ്യത്തെയും പരിസ്ഥിതിയെയും എത്രമാത്രം ശാസ്ത്രീയമായി സമന്വയിപ്പിച്ചിരുന്നു എന്ന് എന്ന് പുതു തലമുറയെ ബോദ്ധ്യപ്പെടുത്തുക, നാടിന്റെ ഗന്ധമുള്ള, നാട്ടുരുചിയുള്ള നാട്ടുരസമുള്ള ഭക്ഷണരീതികളെ ഫാസ്റ്റ്ഫുഡിന്റെ ലോകത്തേയ്ക്ക് പുനപ്രതിഷ്ഠിക്കുക എന്നിങ്ങനെയുള്ള വിവിധങ്ങളായ ഉദ്ദേശ്യ മത്സരം ലക്ഷ്യങ്ങളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ, ബ്രൈറ്റ് ഹോട്ടൽ മാനേജ്മെന്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോസ് അമ്പാട്ട് എന്നിവർ അറിയിച്ചു. പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ രഞ്ജിത്ത് ജി മീനാഭവൻ, ജോസ് അമ്പാട്ട്, അനു ആനന്ദ്, ആൻ്റോ സൈമൺ എന്നിവർ പങ്കെടുത്തു.
രജിസ്ട്രേഷനും കുടുതൽ വിവരങ്ങൾക്കും 04822-205511, 9388675204
രൺജിത്ത് ജി മീനാഭവൻ (പ്രസിഡന്റ് മുത്തോലി ഗ്രാമ പഞ്ചായത്ത്) ഫോൺ : 9388675204
ബ്രൈറ്റ് ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് അരുണാപുരം, ഫോൺ : 9447463911
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800