കോട്ടയം: കേരളത്തിൽ 8 വർഷമായി ദുർഭരണം നടത്തുന്ന ഇടതു സർക്കാർ കേരളം മയക്കുമരുന്ന് മാഫിയായുടെ താവളമാക്കി എന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കലാലയങ്ങളിലെ ഹോസ്റ്റലുകൾ മയക്ക്മരുന്നിന്റെ വിപണന കേന്ദ്രങ്ങളായി മാറ്റിയിരിക്കുകയാണെന്നും, SFI ആണ് മയക്കുമരുന്ന് വിതരണത്തിന്റെ മൊത്തക്കച്ചടക്കാർ എന്നും സജി കുറ്റപ്പെടുത്തി.
മയക്കുമരുന്നിന് അടിമയായ വിദ്യാർത്ഥി നേതാക്കളാണ് റാഗിങ്ങിനും കൊലപാതത്തിനും പോലും നേതൃത്വം നൽകുന്നത് എന്നും ഈ സാഹചര്യത്തിൽ കലാലയ രാഷ്ട്രിയം നിരോധിക്കാൻ സർക്കാർ തയാറകണം എന്നും സജി ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റ് പടിക്കൽ ലഹരിമാഫിയാക്ക് എതിരെ നടത്തിയ ജനകീയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജില്ലാ കോർഡിനേറ്റർ കെ.പി.അൻസാരി അദ്ധ്യക്ഷത വഹിച്ചു. പ്രഫ: ബാലു ജി വെള്ളിക്കര, ഗണേഷ് ഏറ്റുമാനൂർ, ഈപ്പച്ചൻ അത്തിയാലിൽ, ജോയി സി കാപ്പൻ, പി.എ.സാലി, രാജേഷ് ഉമ്മൻ കോശി, സുനിച്ചൻ, ബിജു കണിയാമല, നോബി ജോസ് ,ഷെമീർ മുതിരപറമ്പിൽ, സന്തോഷ് മൂക്കിലിക്കാട്ട്, നാബാസ് റാവൂത്തർ, സുമി സുനി, എം റ്റി അശോകൻ, സന്തോഷ് വള്ളോംകുഴി, ജി ജഗദീശ്, രമേശ് വി ജി, സാബു കല്ലാച്ചേരിൽ, ഗോപൻ കുമാരനല്ലൂർ, സി.എം. ജേക്കപ്പ്, ബൈജു മാടപ്പാട്, അൻഷാദ് കെ.എസ്, പ്രകാശ് മണി, ശ്രീധരൻ നട്ടാശേരി, ശ്രീലക്ഷ്മി പാല, ജോർജ് സി ജെ, സണ്ണി ചവറനാറിക്കൽ എന്നിവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800