അരുവിത്തുറ: ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും സ്വയം വിമർശനത്തിനു തയ്യാറാവുകയും സമരസപ്പെടുകയും ചെയ്യുന്ന വലിയ മാതൃകയാണ് സർദാർ വല്ലഭായി പട്ടേൽ രാജ്യത്തിനു നൽകിയത്. ഗാന്ധിജിയുടെ വാക്കുകൾ ജീവിതാവസാനം വരെ പാലിച്ച നേതാവായിരുന്നു അദ്ദേഹം. ഇത്തരം നേതാക്കൻമാരുടെ വലിയ പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. എന്നാൽ സ്വന്തം തെറ്റുകൾ കാണാതെ രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യത്തെ കുറ്റപ്പെടുത്തുന്ന ഭരണാധികാരികളാണ് നമ്മുക്കുള്ളതെന്നും ചരിത്രത്തെ വിമർശിക്കുവാൻ എളുപ്പമാണെന്നും ചരിത്രം സൃഷ്ടിക്കുക ശ്രമകരമാണെന്നും മഹാത്മാഗാന്ധിയുടെ പൗത്രനും ഗ്രന്ഥകാരനുമായ തുഷാർ ഗാന്ധി പറഞ്ഞു.
ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തോട് ആശയപരമായ വിയോജിപ്പുണ്ടായിരുന്നിട്ടും ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം നൽകാൻ പട്ടേൽ തയ്യാറായി പിന്നീട് രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഉപ്പുസത്യാഗ്രഹം നിർണ്ണായക വഴിത്തിരിവായി മാറിയെന്നും തുഷാർ ഗാന്ധി ഓർമ്മിപ്പിച്ചു.
അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് പിജി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇംഗ്ലീഷും ഐ ക്യു ഏ സി യും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ സർദാർ വല്ലഭായി പട്ടേലും ഗാന്ധിയും ഗാന്ധിയൻ സത്യാഗ്രഹവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യർത്ഥികളുടെ വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800