ടിവിപുരം: കേരള സർക്കാർ നടത്തുന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പിന്റെ ഭാഗമായി ടിവിപുരം സെന്റ് ജോസഫ് കർഷകസംഘവും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് നടത്തി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ടിവിപുരം സെൻറ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജി.ഷാജി ഉദ്ഘാടനം ചെയ്തു. സെൻ്റ് ജോസഫ് അക്ഷയശ്രീ പുരുഷ സ്വയം സഹായ സംഘം പ്രസിഡൻ്റ് ആൻ്റണി കൊണത്താപ്പള്ളി അധ്യക്ഷത വഹിച്ചു. തിരുഹൃദയ ദേവാലയം വികാരി ഫാ. നിക്ലാവോസ് പുന്നയ്ക്കൽ, ടിവിപുരം പഞ്ചായത്ത് അംഗം ഗീതാജോഷി, ടി വി പുരം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വി. കെ. ഷാജി, സെൻ്റ് ജോസഫ് അക്ഷയശ്രീ പുരുഷ സ്വയംസഹായ സംഘം വൈസ് പ്രസിഡൻ്റ് ജിജിമോൻ ചില്ലയ്ക്കൽ, കോ -ഓർഡിനേറ്റർ തങ്കച്ചൻ ആയിരപ്പള്ളി, രഞ്ജിത്ത്, കെ. ജെ. പ്രസീത തുടങ്ങിയവർ പ്രസംഗിച്ചു.