വൈക്കം: വൈക്കം ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അഭിഭാഷക വൃത്തിയിൽ 50 വർഷം പിന്നിടുന്ന അഡ്വ.പി.വി.പ്രകാശനെ ആദരിച്ചു. വൈക്കം കോടതി അങ്കണത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ. ആർ.അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം റിട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു.
ക്രിമിനൽസിവിൽ കേസുകളിൽ ഏറെ തിരക്കുള്ള അഭിഭാഷകനായിരുന്ന അഡ്വ. പി.വി.പ്രകാശൻ്റെ വശ്യമായ പെരുമാറ്റം അഭിഭാഷകർക്കാകെ മാതൃകയായിരുന്നെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ജസ്റ്റീസ് കെ. എബ്രഹാംമാത്യു അഭിപ്രായപ്പെട്ടു. യോഗത്തിൽ റിട്ട.ജില്ലാ ജഡ്ജി എ.വി.നാരായണനെയും അഡ്വ. പി.വി. പ്രകാശനെയും ഉപഹാരം നൽകി ആദരിച്ചു.
അഡ്വ.എസ്.എൻ. ജയചന്ദ്രൻ, അഡ്വ. ഡി. സുഭാഷ്ചന്ദ്രൻ, അഡ്വ. ജോർജ് ജോസഫ്, മജിസ്ട്രേറ്റ് അർച്ചന കെ. ബാബു, മുൻസിഫ് അഭിനിമോൾരാജേന്ദ്രൻ, ക്ലർക്ക് അസോസിയേഷൻ പ്രസിഡൻ്റ് വി.ബി.മായ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് അഡ്വ. പി.വി. പ്രകാശൻ മറുപടി പ്രസംഗം നടത്തി. തുടർന്ന് കലാപരിപാടികളും ഇഫ്താർ വിരുന്നും നടത്തി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
