വൈക്കം: വൈക്കം ചെമ്പ് ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഗ്രാമീണ ആര്‍ട്‌സ് ക്ലബ് നടത്തിയ 27-ാമത് കാവടി ഘോഷയാത്ര വർണ്ണാഭമായി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
കൊട്ടക്കാവടി, ആട്ടക്കാവടി, ഗില്‍റ്റുകാവടി, വിവിധ വേഷങ്ങള്‍ തുടങ്ങിയ കലാരൂപങ്ങളും പമ്പമേളം, ബാന്റുമേളം, പെരുമ്പറമേളം, തമ്പോലമേളം തുടങ്ങിയ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന കാവടി ഘോഷയാത്ര ഗ്രാമത്തെ ഉത്സവ സാന്ദ്രമാക്കി. വിവിധ ജില്ലകളിൽ നിന്നുള്ള 200 ല്‍പ്പരം കലാകാരന്മാര്‍ കാവടി ഘോഷയാത്രയില്‍ അണിനിരന്നു.
ബ്രഹ്മമംഗലം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നാരംഭിച്ച കാവടി ഘോഷയാത്രയെ മേതൃക്കോവില്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.കെ. ദിനേശൻ്റെ നേതൃത്വത്തിൽ വരവേറ്റു. ക്ലബ് രക്ഷാധികാരി സുഷിൻ കുമാർ, പ്രസിഡന്റ് കെ.പി. ജയപ്രകാശ്, വൈസ് പ്രസിഡൻ്റ് മനോജ്, വി.കെ രാജീവ്, എം.ഡി രവീന്ദ്രൻ, സെക്രട്ടറി സന്തോഷ് തറയില്‍, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.