വൈക്കം: വാടക വീടിൻ്റെ വളപ്പിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ കേസിൽ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കാരയിൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി ലാൽചന്ദി (26) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
നാല് മാസം മുൻപാണ് ഇയാൾ ഇവിടെ പണിക്ക് വന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം സിഐ എസ്.സുഖേഷിൻ്റെ നേതൃത്വത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് ചെടിക്ക് നൂറു സെൻ്റിമീറ്ററിലധികം ഉയരമുണ്ട്. പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800