വൈക്കം: വേമ്പനാട്ടുകായലിലെ എക്കലും പ്ലാസ്റ്റിക്ക് മാലിന്യവും നീക്കുക, തണ്ണീർമുക്കം ബണ്ട് തുറന്നിടുക, പോള പായൽ ഉത്ഭവസ്ഥലത്തുവാരി മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മത്സ്യ തൊഴിലാളി ഫെഡറേഷൻ സിഐടിയുവിൻ്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.
വൈക്കം താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന ധർണാ സമരം മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.വി.പുഷ്കരൻ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ സെക്രട്ടറി പി. ശശിധരൻ, സംസ്ഥാന അംഗങ്ങളായ ഇ. ആർ.അശോകൻ, വീണ അജി, കെ.എൻ.നടേശൻ, ഏരിയ സെക്രട്ടറി എം.സി.സുരേഷ്, പി.സുകുമാരൻ, പി.കെ.വിശ്വംഭരൻ, സുരേന്ദ്രൻ, അപ്പുക്കുട്ടൻ, സജിത രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800