തലയോലപ്പറമ്പ്: പൊതി കാഞ്ഞിരം വളവിന് സമീപം എതിർദിശയിൽ നിന്നും വന്ന കാറുകൾ കൂട്ടി ഇടിച്ച് അപകടം. ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായി തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്ന് (തിങ്കളാഴ്ച) രാവിലെ 10.30 ഓടെ തലപ്പാറ- കൂത്താട്ടുകുളം റോഡിൽ പൊതി കാഞ്ഞിരം വളവിന് സമീപമാണ് അപകടം. തലപ്പറയിൽ നിന്നും പെരുവ ഭാഗത്തേക്ക് പോകുകയായിരുന്നു പജീറോയും പെരുവ ഭാഗത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവയുമായിട്ടാണ് കൂട്ടി ഇടിച്ചത്.
ഇന്നോവ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
