വൈക്കം: ശ്രീനാരായണ ഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ 98-ാമത് മഹോത്സവത്തോടനുബന്ധിച്ച് ഉത്സവത്തിന് ചാരുതപകർന്ന് പൂത്താല സമർപ്പണം നടന്നു. തലയാഴം ഈസ്റ്റ് എസ് എൻ ഡി പി ശാഖാ യോഗത്തി ന്റെയും വനിതാ സംഘത്തിന്റെയും കുടുംബ യൂണിറ്റുകളുടേയും സംയുക്താഭിമുഖ്യത്തിൽ ശാഖായോഗം ഓഫീസ് അങ്കണത്തിൽ നിന്നാണ് താലപ്പൊലി പുറപ്പെട്ടത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
വാദ്യഘോഷവും ഗരുഡൻ പയറ്റും താലപ്പൊലിക്ക് മിഴിവേകി. ക്ഷേത്രാങ്കണത്തിൽ താലപ്പൊലിയെത്തിയതോടെ വാദ്യഘോഷം പാരമ്യത്തിലെത്തി. വാദ്യഘോഷത്തിൻ്റെ പെരുക്കത്തിനൊപ്പം ഗരുഡൻമാരും ചുവട് വച്ചതോടെ ഭക്തരും ആത്മഹർഷത്തിലായി. ഏഴിന് താലപ്പൊലി ക്ഷേത്ര സങ്കേതത്തിലെത്തി താല സമർപ്പണം നടത്തി.