വൈക്കം: കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) വൈക്കം ഡിവിഷൻ ജനറൽ ബോഡിയും യാത്രയയപ്പ് സമ്മേളനവും നടന്നു. ഇണ്ടംതുരുത്തി മനയിൽ നടന്ന സമ്മേളനം വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ.എം. ഷിറാസ് ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ മുടങ്ങി കിടക്കുന്ന ഡി എ, ലീവ് സറണ്ടർ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നതിനും പുതിയ നിയമനം നടത്തുന്നതിനും മാനേജ്മെന്റ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിവിഷൻ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൾ സലാം, കെ.ബി. അനിൽകുമാർ, കെ.വി. നടരാജൻ, എൻ.വി. ജോഷി, എം.എസ്. ജയകുമാർ, പി.കെ. സാലു തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800