വൈക്കം: മൂവാറ്റുപുഴയാറിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈക്കം ചാലപ്പറമ്പ് വൈഷ്ണവത്തിൽ പരേതനായ ജയപ്രകാശിൻ്റെ മകൻ ദേവപ്രകാശ് (23) ആണ് മരിച്ചത്. മുവാറ്റുപുഴയാറിൽ നേരേകടവ് മാലിയേൽ കടവിൽ ഇന്നലെ (ചൊവ്വ) വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം.
നീന്തുന്നതിനിടെ യുവാവ് കായലിൽ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ മുങ്ങിയെടുത്തത്. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബി കോമിനുശേഷം കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തിവരികയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ബിന്ദു, സഹോദരി: അനഘ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800