വൈക്കം: ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് സ്ത്രീ സംരംഭകയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ ആയുർവേദ ഡോക്ടറെ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ആയുർവേദ ഡോക്ടറും ബിസിനസ് പോസ്റ്റ് വിഭാഗത്തിലെ മികച്ച കസ്റ്റമറുമായ ഡോ.മാലുമഹേന്ദനെയാണ് പോസ്റ്റു മാസ്റ്റർ അലക്സ് കെ.ചാണ്ടി ഉപഹാരം നൽകി അനുമോദിച്ചത്.
ചുരുങ്ങിയ കാലത്തിനിടയിൽ സംരംഭകയെന്ന നിലയിൽ മികച്ച പ്രകടനമാണ് ഡോ. മാലുമഹേന്ദ്രൻ്റെ മാനുഫാക്ടചറിംഗ് യൂണിറ്റ് കാഴ്ച വച്ചതെന്നും മറ്റു സ്ത്രീ സംരംഭകർക്കും ഈ നേട്ടം പ്രചോദനമാണെന്നും പോസ്റ്റു മാസ്റ്റർ അലക്സ് കെ. ചാണ്ടിയും പോസ്റ്റ് ഇൻസ്പെക്ടർ സുദീപും അഭിപ്രായപ്പെട്ടു. 

പോസ്റ്റ് മാസ്റ്റർ അലക്സ് കെ.ചാണ്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പോസ്റ്റ് ഇൻസ്പെക്ടർ സുദീപ്, ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റർ എം. സുജാത, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800