വത്തിക്കാൻ സിറ്റി: തെക്കേ അമേരിക്കന്‍ രാജ്യമായ ചിലെയിലെ വത്തിക്കാൻ സ്ഥാനപതിയായി (അപ്പോസ്‌തലിക് നുൺഷ്യോ) ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കലിനെ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. ഈസ്റ്ററിനു ശേഷം ചുമതലയേൽക്കും. കോട്ടയം അതിരൂപതയിലെ നീണ്ടൂർ ഇടവകാംഗമാണ്.
1966 ഓഗസ്റ്റ് നാലിനാണ് കുര്യൻ മാത്യു വയലുങ്കൽ ജനിച്ചത്. 2021 മുതൽ അൾജീരിയ, തുനീസിയ എന്നിവിടങ്ങളിലെ സ്ഥാനപതിയാണ്. 1991 ഡിസംബർ 27നു വൈദിക പട്ടം സ്വീകരിച്ചു. 1998ൽ റോമിലെ ഹോളിക്രോസ് പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്നു കാനൻ നിയമത്തിൽ പിഎച്ച്ഡി നേടിയശേഷം വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനം ആരംഭിച്ചു.
ഗിനി, ദക്ഷിണ കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, ബംഗ്ലദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ സ്ഥാനപതി കാര്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു. 2016ൽ ഈജിപ്തിൽ സേവനം ചെയ്യുമ്പോഴാണ് ആർച്ച് ബിഷപ്പും പാപുവ ന്യൂഗിനി സ്ഥാനപതിയുമായി നിയമിക്കപ്പെട്ടത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800