വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത ഗ്രാമ പ്രഖ്യാപനവും ലഹരി ബോധവൽക്കരണ ശില്പശാലയും സംഘടിപ്പിച്ചു. കേരള ഹൈക്കോടതി ജസ്റ്റീസ് എൻ.നാഗരേഷ് സമ്പൂർണ ശുചിത്വ പദവി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാലിന്യ മുക്തി തുടർ പദ്ധതിയാണെന്നും ഇതിൻ്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി ജില്ലയിലെ ആദ്യ പഞ്ചായത്തായി മാറിയ വെച്ചൂരിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ജസ്റ്റീസ് എൻ.നാഗരേഷ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ വലിയ ബോധവൽക്കരണ പരിപടിയുമായി പഞ്ചായത്ത് മുന്നിട്ടിറങ്ങിയത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടയാഴം സെൻ്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ ഷൈല കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ. മണിലാൽ, സോജി ജോർജ്, എസ്.ബീന, എൻ.സുരേഷ്കുമാർ, ഗീതാസോമൻ, സ്വപ്ന മനോജ്, ബിന്ദുരാജു, ആൻസി തങ്കച്ചൻ, കോട്ടയം പിഎയു ജോയിൻ്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, മാലിന്യമുക്ത നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, പഞ്ചായത്ത് സെക്രട്ടറി വി.എൻ. റജിമോൻ, അസിസ്റ്റൻ്റ് സെക്രട്ടറി പി.എസ്.സുധീന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു.
മാലിന്യ സംസ്ക്കരണം, ലഹരി ബോധവൽക്കരണം എന്നിവ സംബന്ധിച്ച് ശുചിത്വമിഷൻ കൺസൾട്ടൻ്റ് എൻ.ജഗജീവൻ, എക്സൈസ് വിമുക്തി പ്രോഗ്രാം ഓഫീസർ ഇ.വി.ബിനോയ്, മെഡിക്കൽ ഓഫീസർ ഡോ.ഷാഹുൽ എന്നിവർ ക്ലാസ് നയിച്ചു. കുടുംബശ്രീ, ബാലസഭ, ശാസ്ത്ര സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800