Hot Posts

6/recent/ticker-posts

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യുദ്ധ പ്രഖ്യാപനവുമായി YMCWA ചേർപ്പുങ്കൽ

പാലാ: മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ശത്രുക്കൾ ആയിക്കാണുകയല്ല, മറിച്ച് മയക്കുമരുന്നിനും എം.ഡി.എം.എ, കഞ്ചാവ് പോലുള്ളവ ഉപയോഗിച്ച് ജീവിതം നശിച്ചവർക്ക് ബോധവൽക്കരണവും എല്ലാം ഉപേക്ഷിച്ച് നല്ല ജീവിതം ആഗ്രഹിക്കുന്നവർക്ക് കൗൺസിലിംഗ്, ചികിത്സ, ആവിശ്യം ഉള്ളവർക്ക് തൊഴിൽ തുടങ്ങിയവ ഒക്കെ ചെയ്തുകൊടുക്കാൻ, തയ്യാർ ആയി ഒരു വ്യത്യസ്ത 'നോ ഡ്രഗ്സ്' ക്യാമ്പയിൻ നടത്തുകയാണ് കോട്ടയം ജില്ലയിലെ ചേർപ്പുങ്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന YMCWA ക്ലബ്ബ്.
അതിന്റെ ഭാഗം ആയി ഈ വരുന്ന മാർച്ച് 21ന് വെള്ളിയാഴ്ച വൈകിട്ട് ചേർപ്പുങ്കൽ കേന്ദ്രീകരിച്ച് ഒരു ജാഗ്രത സമിതി രൂപീകരിക്കുകയാണ്. വൈകിട്ട് ഏഴിന് ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന സമിതി രൂപീകരണത്തിലും പ്രവർത്തന ഉദ്ഘാടനത്തിലും ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, കിടങ്ങൂർ, മുത്തോലി, കടപ്ലാമറ്റം, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡണ്ട്‌മാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ചേർപ്പുങ്കൽ ഉൾപ്പെടുന്ന പഞ്ചായത്ത് മെമ്പർ മാർ, വ്യാപാരി വ്യവസായി ഏകോപന സമിതി, റെസിഡൻസ് അസോസിയേഷൻ, ഫ്രണ്ട്‌സ് ക്ലബ്‌, മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കൾ, എക്സൈസ്, പോലീസ് അധികാരികൾ, വിമുക്തി കോർഡിനേറ്റർ, സമൂഹത്തിലെ നാനാതുറയിലുള്ള ആളുകൾ എല്ലാവരും ഇതിൽ പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ച YMCWA പ്രസിഡണ്ട്‌ ഷൈജു കോയിക്കൽ പറഞ്ഞു. 
കൃത്യമായ ബോധവത്കരണം ഉണ്ടെങ്കിൽ കുറെ അധികം ആളുകളെ രക്ഷിക്കാൻ ആവുമെന്നും, ചേർപ്പുങ്കലും സമീപ പ്രദേശങ്ങളിലും ഡ്രഗ്സ് ഉപയോഗവും വില്പനയും തടയുന്നതിനായി അധികാരികൾക്ക് ഒപ്പം സഹകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രഭാത് എം.എസ്, ദീപു പുതിയവീട്ടിൽ, ഷൈജു കോയിക്കൽ, രാജേഷ് ബി എന്നിവർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു