പാലാ: പൊതുജനങ്ങൾക്കും ഇനി അൽഫോൻസ കോളജ് ലൈബ്രറിയിലെത്തി പുസ്തകങ്ങൾ എടുത്തു വായിക്കാം. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഈ സൗകര്യം. ഇതിനായി അംഗത്വമെടുക്കേണ്ടതില്ല. പുസ്തകങ്ങൾ പുറത്തേക്കു കൊണ്ടുപോകാൻ സാധിക്കില്ല.
2 നിലകളിലായി 20,000 ചതുരശ്ര അടി സ്ഥലത്തു വിവിധ വിജ്ഞാനമേഖലകളിലെ അൻപതിനായിരത്തിലേറെ പുസ്തകങ്ങളുണ്ട്. പഴയ മലയാളം ലിപിയിൽ എഴുതിയ പുസ്തകങ്ങളുടെ അപൂർവശേഖരവും ലൈബ്രറിയിലുണ്ട്. ലോകത്തിലെ പ്രസിദ്ധമായ മാസികകളും ലഭിക്കും.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും കാഴ്ചവൈകല്യമുള്ള വിദ്യാർഥികൾക്കുമായി സ്ക്രീൻ റീഡർ സൗകര്യവും ഒട്ടേറെ ഇ-ബുക്കുകളും ലഭ്യമാണ്. ബ്രെയിലി ലിപി ട്രെയ്നിങ്ങിനുള്ള സൗകര്യവുമുണ്ട്. വിജ്ഞാനം വിരൽത്തുമ്പിൽ എന്നതാണു ലൈബ്രറിയുടെ ആപ്തവാക്യം. ലൈബ്രറി കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന പുസ്തകമരവും ജലധാരയും 100 ചിറകുള്ള പുസ്തകവും ശ്രദ്ധേയമാണ്.
കോളജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ. ഷാജി ജോൺ പുന്നത്താനത്തുകുന്നേൽ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, കോളേജ് ലൈബ്രേറിയൻ ബിജിമോൾ സാബു എന്നിവർ നേതൃത്വം നൽകുന്നു. മാർ ജോസഫ് കല്ലറങ്ങാട്ട് ലൈബ്രറി ഉദ്ഘാടനം ചെയ്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800