പാലാ: 40 ആം വെള്ളി ആചരണത്തിന്റെ ഭാഗമായി പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ഛൻ മലയിലേക്ക് തീർത്ഥാടനം നടത്തുന്നു. രൂപതയിലെ 120 ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ തീർത്ഥാടനത്തിൽ പങ്കെടുക്കും.
പതിനൊന്നാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അരുവിത്തുറ പള്ളി അങ്കണത്തിൽ നിന്ന് കുരിശിന്റെ വഴി ആരംഭിക്കുന്നു. 9:15ന് അടിവാരത്ത് എത്തിച്ചേരും. കുരിശിന്റെ വഴി മലമുകളിൽ എത്തിച്ചേരുമ്പോൾ ഡയറക്ടർ ഫാദർ ജോസഫ് നരിതൂക്കിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും.