രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ 20 വയസ്സിൽ താഴെ പ്രായമുള്ളവർക്കായി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 29, 30 തീയതികളിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. വിജയികൾക്ക് ഒന്നാം സമ്മാനം പതിനായിരം രൂപയും എവർ റോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം അയ്യായിരം രൂപയും ലഭിക്കുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ 9947163448 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കോളേജ് അധികൃതർ അറിയിച്ചു.