തിരുവനന്തപുരത്ത് 11 വയസുകാരി ക്രൂര പീഡനത്തിനിരയായി. അമ്മയുടെ സുഹൃത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മകളെ സുഹൃത്തിനെക്കൊണ്ട് അമ്മ ലൈംഗിക ചൂഷണം ചെയ്യിക്കുകയായിരുന്നു. കൗൺസിലിങ്ങിലാണ് കുട്ടി താൻ നേരിട്ട ലൈംഗികതിക്രമം വെളിപ്പെടുത്തിയത്.
സ്വന്തം വീട്ടിൽ വെച്ച് അതിക്രമം നേരിട്ടുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. കുട്ടിയുടെ അച്ഛൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അമ്മ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. രക്ഷിതാക്കളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് കോടതി നടത്തിയ കൗൺസിലിങ്ങിലാണ് തനിക്ക് നേരിട്ട അതിക്രമത്തെപ്പറ്റി കുട്ടി തുറന്നുപറഞ്ഞത്.