പത്തനംതിട്ട: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് പരോൾ. രണ്ടാഴ്ചത്തെ പരോളാണ് ഷെറിന് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക നടപടിയാണ് പരോൾ ലഭിച്ചിരിക്കുന്നത് എന്നാണ് വിഷയത്തിൽ ജയിൽ വകുപ്പ് നൽകിയിരിക്കുന്ന പ്രതികരണം. ഷെറിന് ശിക്ഷായിളവ് നൽകാനും ജയിൽ മോചിപ്പിക്കാനുമുള്ള തീരുമാനം നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിനിടെ സഹതടവുകാരിയെ മർദ്ദിച്ചെന്ന സംഭവത്തിൽ ഷെറിനെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു. നിലവിൽ കണ്ണൂരിലെ വനിതാ ജയിലിൽ ആണ് ഷെറിൻ ഉള്ളത്. ഇവിടെ വെച്ച് തന്നെയാണ് സഹ തടവുകാരിയെ മർദ്ദിച്ചെന്ന സംഭവത്തിൽ കേസെടുത്തത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ഷെറിന് ശിക്ഷയിളവ് നൽകാനിരിക്കെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുടിവെള്ളം എടുക്കാൻ പോയ ഒരു തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് മർദ്ദിക്കുകയായിരുന്നു. അതേസമയം ഷെറിന് മാനസാന്തരം ഉണ്ടായെന്നും നല്ല നടപ്പാണെന്നും വിലയിരുത്തി ജയിൽ ഉപദേശക സമിതി ശിക്ഷാ ഇളവിന് തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
ഉദ്യോഗസ്ഥരുമായും സഹതടവുകാരുമായും ജയിലിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന കാരണത്താൽ നാല് തവണയാണ് ഇതിനോടകം ഷെറിനെ ജയിൽ മാറ്റിയിട്ടുള്ളത്. 2009 നവംബർ എട്ടിനായിരുന്നു ചങ്ങനാശ്ശേരി ചെങ്ങന്നൂർ സ്വദേശിയായ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനും കാമുകനും ചേർന്നായിരുന്നു കൊലപാതകം നടത്തിയത്. ഷെറിന്റെ വഴിവിട്ട ബന്ധങ്ങൾ ഭാസ്കര കാരണവർ എതിർത്തു എന്ന കാരണമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അന്ന് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു കേസ് കൂടിയായിരുന്നു ഭാസ്കര കാരണവർ വധം.