കാസർഗോഡ് ജില്ലയിലെ ബേഡകത്ത് യുവതിയെ കടമുറിക്കുള്ളിൽ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സ്ഥലത്ത് പലചരക്ക് കട നടത്തുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പെയിന്റ് തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ കടയുടെ തൊട്ടടുത്ത് ഫർണിച്ചർ കട നടത്തുന്ന തമിഴ്നാട് സ്വദേശി രാമമൃതം എന്നയാൾ അറസ്റ്റിൽ. ഇയാൾ മദ്യപിച്ച് ശല്യം ചെയ്യുന്നതിനെതിരെ യുവതി നൽകിയ പരാതിയുടെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. ബേഡകം മണ്ണടുക്കയിൽ പലചരക്ക് കട നടത്തുന്ന രമിത എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. രാമമൃതം പതിവായി മദ്യപിച്ചെത്തുകയും ശല്യം ചെയ്യുകയും ചെയ്യുന്നതിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് പൊലീസ് സ്ഥലത്തെത്തി ഇയാളോട് കടമുറി ഒഴിയാൻ ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യത്തിൽ കടയിലെത്തിയ രാമാമൃതം യുവതിയുടെ ശരീരത്തിലൂടെ തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഇതിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശരീരത്തിന്റെ 50 ശതമാനത്തോളം യുവതിക്ക് പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ യുവതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.