ഈരാറ്റുപേട്ട: നഗരസഭയിലെ ആദ്യത്തെ അംഗൻവാടിയായ അമ്പഴത്തിനാൽ അംഗനവാടി കെട്ടിടം പൊളിച്ചു തുടങ്ങി. നൂറു കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച കെട്ടിടം ഇനി ഓർമ്മയിലേക്ക്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
40 വർഷം മുമ്പ് തുടങ്ങിയ ഈ അംഗനവാടിക്കായി ഇനി പുതിയ കെട്ടിടം ഉയരും. ഇതിനായി എം.എൽ എ ഫണ്ടും , മുനിസിപ്പാലിറ്റിയുടെ ഫണ്ടും ഉപയോഗിക്കും. മറ്റക്കൊമ്പനാൽ പരതേനായ എം അബ്ദുൽഖാദർ സംഭാവന ചെയ്ത സ്ഥലത്ത് പരേതരായ പാറനാനി
എം.കെ അബ്ദുൽകരീമിൻ്റെയും ഭാര്യ സുഹുറയുടെയും നേതൃത്വത്തിലാണ് ഈ അംഗനവാടി സ്ഥാപിതമായത്.
ആദ്യ ടീച്ചർ: ഗിരിജാദേവി.
ആദ്യ ഹെൽപ്പർ: എന്ന ഖദീജ.
സ്കൂളിലെത്തുന്നതിനു മുമ്പ് നിരവധി പേർക്ക് പ്രീ സ്കൂൾ അനുഭവം സമ്മാനിച്ച ഈ സ്ഥാപനത്തിൽ പഠിച്ചവർ ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ നാട്ടിലും വിദേശത്തും കഴിയുന്നു. ആദ്യം ബ്ലോക്ക് ഐ സി ഡി എസ് പദ്ധതിയിലായിരുന്ന ഈ നഴ്സറി പിന്നീട് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് കീഴിലായി.
ഇപ്പോഴത്തെ ടീച്ചർ: ഷാനി
ഹെൽപ്പർ: സുൽഫത്ത്.