പാലാ: കഴിഞ്ഞ 30 വർഷമായി പാലായിലെയും മീനച്ചിൽ താലൂക്കിലെയും കലാ സാംസ്കാരിക മേഖലകളിൽ നിറഞ്ഞ് നിൽക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മറ്റ് കൂട്ടായ്മകൾക്ക് മാതൃകയാക്കാവുന്നതാണെന്നും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു.
മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അന്യം നിന്ന് കൊണ്ടിരിക്കുന്ന കലകളെ സമൂഹ മധ്യത്തിൽ എത്തിക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റി പോലുള്ള കൂട്ടായ്മകൾ ക്ക് ജനങ്ങൾ കൂടുതൽ പ്രോത്സാഹനങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭാ ചെയർമാൻ തോമസ് പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി മൈലാടൂർ, നഗരസഭാ വൈസ് ചെയർപേഴ്സൺ ബിജി ജോജോ, ബൈജു കൊല്ലംപറമ്പിൽ, കെ. കെ.രാജൻ, ഷിബു തേക്കേമറ്റം, വി. എം.അബ്ദുള്ള ഖാൻ, ഉണ്ണി കുളപ്പുറം, ബേബി വലിയകുന്നത്ത്, ഐഷാ ജഗദീഷ്, വിജി ആർ.നായർ, വിനയകുമാർ മാനസ, ജോണി വെട്ടിക്കുഴിച്ചാലിൽ, മോനി വി ആദ്കുഴി എന്നിവർ പ്രസംഗിച്ചു.