Hot Posts

6/recent/ticker-posts

കോട്ടയം പ്രദർശന നഗരിയിലെ താരങ്ങളായി ഈ വിദ്യാർത്ഥികൾ



കോട്ടയം: നാലാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന നഗരിയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ താരങ്ങളായി വലവൂർ ഗവണ്മെന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിൽ നടപ്പിലാക്കി വരുന്ന ഇംഗ്ലീഷ് ലേണിംഗ് എൻറിച്ച്മെന്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് കുട്ടികൾ സ്റ്റാളിലെത്തിയത്. 

പ്രദർശനം കാണാൻ എത്തിയവരോട് ആംഗലേയ ഭാഷയിൽ വിവിധ വിഷയങ്ങളെക്കുറിച്ച്  സംസാരിക്കുകയും തിരിച്ച് അതേ ഭാഷയിൽ പ്രതികരിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകിയും വലവൂർ സ്കൂളിന്റെ മിടുക്കന്മാരായ ഡാരൺ ആന്റണി, കാർത്തിക് നായർ, ഗൗതം മനോജ് എന്നീ വിദ്യാർത്ഥികൾ  കളം പിടിച്ചു. 
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന മറ്റൊരു പദ്ധതിയായ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ യൂണിഫോം അണിഞ്ഞാണ് വിദ്യാർത്ഥികൾ സ്റ്റാളിൽ എത്തിയത്. കാണാനെത്തിയ സാധാരണക്കാരോടും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരോടുമെല്ലാം വിദ്യാർത്ഥികൾ സംവദിച്ചു.
പാലാ ഡിഇഒ സത്യപാലൻ സി, രാമപുരം എഇഒ സജി കെ ബി,ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ, രാമപുരം എൻഎംഒ സജിമോൻ ജോസഫ്, വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ, അധ്യാപകരായ പ്രിയ സെലിൻ തോമസ്, ഷാനി മാത്യു, ഇ എൽ ഇ പി ട്രെയിനർ ധനുജ തങ്കച്ചൻ എന്നിവർ വേണ്ട മാർഗനിർദേശങ്ങൾ നൽകി.
Reactions

MORE STORIES

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു