ജെ ഡി യു നേതാവ് പി ജി ദീപക് കൊലപാതക കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ജീവപര്യന്തത്തോടൊപ്പം ഓരോ ലക്ഷം രൂപയും പിഴയായി വിധിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
2015 മാർച്ച് 24നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ 10 പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഈ പ്രതികൾക്കാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാരും ദീപക്കിന്റെ കുടുംബവും നൽകിയ അപ്പീലിൻമേലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറഞ്ഞിരിക്കുന്നത്. ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെ ഡിവിഷൻ ബഞ്ച് കുറ്റക്കാരന്ന് കണ്ടെത്തിയിരുന്നു. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്.