Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി നടന്നു

കടുത്തുരുത്തി: കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി കടുത്തുരുത്തി കടുപ്പൂരാൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ടി കീപ്പുറത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം, പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. 
കെ എം മാണി സാറിന്റെ ചരമദിനമായ ഏപ്രിൽ ഒൻപതാം തീയതി കോട്ടയത്ത് വച്ച് നടക്കുന്ന സ്മൃതി സംഗമത്തിൽ നിയോജക മണ്ഡലത്തിൽ നിന്ന് ആയിരം പേരിൽ കുറയാതെ പങ്കെടുപ്പിക്കണമെന്നും, പോഷക സംഘടനകൾ പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. ഉടനെ നടക്കാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് തലം മുതൽ യോഗങ്ങൾ കൂടുന്നതിനും, അർഹതപ്പെട്ട സീറ്റുകൾ മുന്നണിയിൽ ചോദിച്ചു വാങ്ങിക്കണം എന്നും യോഗത്തിൽ നിർദ്ദേശം ഉണ്ടായി. 
യോഗത്തിൽ ഉന്നതാധികാര സമ്മതി അംഗം സഖറിയാസ്  കുതിരവലി, കെ ടി യു സി സംസ്ഥാന പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജോസ് പുത്തൻകാല, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സിറിയക്ക് ചാഴികാടൻ, സ്റ്റിയറിങ് കമ്മിറ്റി  അംഗങ്ങളായ കെടിസിറിയക്, ബിജു മ റ്റപ്പള്ളി,പി എം മാത്യു, ഡോക്ടർ സിന്ധു മോൾ ജേക്കബ്, സെക്രട്ടറിയേറ്റ് അംഗം കെ സി മാത്യു, ജില്ല ഓഫീസ് സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ട്രഷറർ മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, 
ജില്ലാ പഞ്ചായത്ത് മെമ്പർ നിർമല ജിമ്മി, ജില്ലാ സെക്രട്ടറിയും നിയോജകമണ്ഡലം വർക്കിംഗ്  പ്രസിഡന്റ് മായ പിസി കുര്യൻ, കെ ടി യു സി ജില്ലാ പ്രസിഡണ്ട് പൗലോസ് കടമ്പം കുഴി, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നയനാ ബിജു യൂത്ത് ഫ്രണ്ട് നിയോജകമണ്ഡല പ്രസിഡന്റ്  വിപിൻ വെട്ടിയാനീ, ദളിത് കോൺഗ്രസ് പ്രസിഡന്റ് സാബു, വിശ്വകർമ്മ പ്രസിഡന്റ് മനോഹരൻ, നിയോജകമണ്ഡലം ട്രഷറർ ബിജു രാജഗിരി, വൈസ് പ്രസിഡണ്ട് അപ്പച്ചൻ പാറതൊട്ടി, സണ്ണി വെട്ടു കല്ലേൽ, ടോമി, കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് സന്തോഷ് ജേക്കബ്, കെടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് പനക്കൽ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്