Hot Posts

6/recent/ticker-posts

കെ എം മാണി സ്മൃതി സംഗമം ബുധനാഴ്ച കോട്ടയം തിരുനക്കര മൈതാനിയിൽ

കോട്ടയം: കെ.എം. മാണിയുടെ സ്മരണയില്‍ ആചരിക്കുന്ന ‘കെ.എം. മാണി സ്മൃതി സംഗമം’ ബുധനാഴ്ച (09.04.25) കോട്ടയം തിരുനക്കരയില്‍ ആചരിക്കുമെന്ന് കണ്‍വീനര്‍ കൂടിയായ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കെ.എം. മാണിയുടെ ആറാം ചരമ വാര്‍ഷികമാണ് ഈ വർഷം ആചരിക്കുന്നത്. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ കോട്ടയം തിരുനക്കര മൈതാനിയിൽ വിപുലമായ രീതിയിൽ ആണ് സ്മൃതി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ചരമദിനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കേരളാ കോണ്‍ഗ്രസ് ഭാരവാഹികളും പ്രവര്‍ത്തകരും പാര്‍ട്ടി രൂപം കൊണ്ട തിരുനക്കരയില്‍ എത്തിച്ചേര്‍ന്ന് കെ എം മാണിയുടെ ഛായാ ചിത്രത്തിൽ പുഷ്പാര്‍ച്ചന നടത്തുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. 
അന്നേ ദിവസം രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന കുർബാനയ്ക്ക് ശേഷം കുടുംബാംഗങ്ങളും നേതാക്കന്മാരും കല്ലറയിൽ എത്തി പ്രാർത്ഥന നടത്തും. തുടർന്ന് രാവിലെ 9 മണിക്ക് കേരള കോൺഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി തിരുനക്കരയിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ കെ എം മാണിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാര്‍ച്ചന നടത്തുന്നതോടെ സ്മൃതി സംഗമത്തിനു തുടക്കമാകും. രാവിലെ 9ന് ആരംഭിക്കുന്ന ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിക്കും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പതിനായിരക്കണക്കിന് പ്രവര്‍ത്തകരും തിരുനക്കരയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തുമെന്നും മന്ത്രി അറിയിച്ചു.
കോട്ടയം തിരുനക്കര മൈതാനിയില്‍ ആചരിക്കുന്ന ‘സ്മൃതിസംഗമം ആണ് കേരളകോണ്‍ഗ്രസ്(എം) പാര്‍ട്ടിയുടെ ഓദ്യോഗിക അനുസ്മരണ സമ്മേളനം. അന്നേ ദിവസം മറ്റൊരിടത്തും അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കില്ല. വാര്‍ഡ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ത്രിതല, സഹകരണ ജനപ്രതിനിധികളും, പോഷകസംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കും. സംസ്ഥാനത്തെവിവിധ ജില്ലയില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരും പ്രതിനിധികളും കൃത്യമായ ഇടവേളകളില്‍ തിരുനക്കരയില്‍ എത്തി കെഎം മാണിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഗതാഗതക്കുരുക്ക് ഉണ്ടാകാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.


Reactions

MORE STORIES

ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Crime | അമ്മ നിർബന്ധിച്ച് സുഹൃത്തിന്റെ മുറിയിലേക്ക് അയച്ചു, 11 വയസുകാരി ക്രൂര പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തൽ
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ