കോട്ടയം: 2024-25 വാർഷിക പദ്ധതി ചെലവഴിച്ചതിൽ കോട്ടയം ജില്ലാ പഞ്ചായത്തിന് സംസ്ഥാനത്ത് ആറാം സ്ഥാനം. 81.5 ശതമാനമാണ് ചെലവഴിച്ചത്. പ്ലാൻ ഫണ്ടിൽ ലഭിച്ച 53.92 കോടി രൂപയിൽ 44.52 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. പട്ടികവർഗ്ഗ ഫണ്ട്, റോഡ് മെയിൻ്റനൻസ് ഗ്രാൻ്റ് എന്നീ വിഭാഗത്തിൽ ലഭിച്ച ഫണ്ട് 100 ശതമാനം ചെലവഴിച്ചു. മാലിന്യ മുക്ത പ്രവർത്തനങ്ങൾക്കായി നാലു കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചതിൽ ഭൂരിഭാഗവും പൂർത്തീകരിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ജില്ലയിലെ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് സൗജന്യമായി മരുന്ന് നൽകുന്ന പുനർജ്ജനി പദ്ധതിയുൾപ്പെടെ ആരംഭിക്കാനും കഴിഞ്ഞു. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ 11 അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. 106 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി വകയിരുത്തിയ 5.5 കോടിയും ചെലവഴിച്ചു.