കോട്ടയം: പഞ്ചായത്ത് റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന കരിങ്കല്ല്, തടികൾ, മണ്ണ്, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങൾ എന്നിവ നീക്കം ചെയ്യണമെന്ന് കോട്ടയം താലൂക്ക് വികസനസമിതി.
ഗ്രാമീണ റോഡുകളിലൂടെ അമിതഭാരം കയറ്റി അപകടകരമായും റോഡിൽ മണ്ണ് തെറിപ്പിച്ചും പോകുന്ന ടിപ്പർ ലോറികൾ പരിശോധിച്ച് നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും പോലീസിനോടും താലൂക്ക് വികസന സമിതി നിർദ്ദേശിച്ചു.