Hot Posts

6/recent/ticker-posts

ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു

പാലാ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം 03/04/2025  വ്യാഴാഴ്ച രാവിലെ 10.30 ന് ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനന്ദ് മാത്യു ചെറുവള്ളി അദ്ധ്യക്ഷത വഹിച്ച യോഗം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസ്സി ജോർജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വച്ച് ബ്ലോക്ക്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഭാഷ് കെ. സി ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ഹരിത അംഗീകാരം നേടിയ വ്യക്തികളെയും ഭവനങ്ങളെയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വ്യാപാരേതര സ്ഥാപനങ്ങൾ, റെസിഡന്‍റസ് അസോസിയേഷനുകളെയും അനുമോദിച്ചു. 
ബ്ലോക്ക് തലത്തിൽ മികച്ച സർക്കാർ സ്ഥാപനമായി എഫ്.എച്ച്.സി മുത്തോലി ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വകാര്യ സ്ഥാപനമായി (വ്യാപാരേതരം) മാർസ്ലീവാ മെഡിസിറ്റി കൊഴുവനാൽ ഗ്രാമപഞ്ചായത്തും , വിസിബ് കൊടുംമ്പിടി കടനാട് ഗ്രാമപഞ്ചായത്തും തെരെഞ്ഞെടുക്കപ്പെട്ടു മികച്ച വ്യാപാര സ്ഥാപനമായി പൊൻപുലരി ഐസ്ക്രീം പാർലർ ഇടപ്പാടി ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച റെസിഡന്‍റസ് അസോസിയേഷനായി അന്തീനാട് വെൽഫെയർ റെസിഡന്‍റസ് അസോസിയേഷൻ വാർഡ് 5 കരൂർ ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുക്കപ്പെട്ടു.
മികച്ച ഹരിത വായനാശാലയായി നവോദയ വായനാശാല ഉള്ളനാട് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച ഹരിത പൊതു ഇടമായി വിളക്കുമാടം മേട, മീനച്ചിൽ പഞ്ചായത്തും, മികച്ച ഹരിത ടൌൺ ആയി കുടക്കച്ചിറ കരൂർ പഞ്ചായത്തും തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച ഹരിത കർമ്മ സേന കൺസോർഷ്യം ആയും മാലിന്യ മുക്തം നവകേരളം കാമ്പെയിനിന്‍റെ വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ സി ഡി എസിനുള്ള പുരസ്ക്കാരം ഉൾപ്പടെ ളാലം ബ്ലോക്ക് തലത്തിൽ മികച്ച ഹരിത ഗ്രാമപഞ്ചായത്തിനുള്ള പുരസ്ക്കാരം  മീനച്ചിൽ ഗ്രാമപഞ്ചായത്ത് നേടി.
പരിപാടിക്ക് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, വിവിധ ജനപ്രതിനിധികൾ എന്നിവർ ആശംസകളറിയിച്ച്‌ സംസാരിച്ചു. 180 പേർ പങ്കെടുത്ത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഭാഷ് കെ സി കൃതജ്ഞത അർപ്പിച്ചു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു