രാജ്യത്ത് ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില 50 രൂപ വർധിപ്പിച്ചു. സബ്സിഡി നിരക്കിൽ പാചക വാതക സിലിണ്ടർ ലഭിക്കുന്നവർക്കും വില വർധന ബാധകമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ഉജ്വല പദ്ധതി ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടർ 550 രൂപയ്ക്ക് ലഭിക്കും. മറ്റുള്ളവർ സിലിണ്ടറിന് 853 രൂപ നൽകണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച 41 രൂപ കുറച്ചിരുന്നു.