പത്തനംതിട്ട: മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയം നിർമ്മിക്കുവാനുള്ള മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നീക്കത്തിൽ കേരള വനിതാ കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം നേതൃത്വയോഗം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി
ബസ്സ്റ്റാൻഡിന് തൊട്ടരികിലുള്ള പഞ്ചായത്ത് വക സ്ഥലം പ്രയോജനപ്പെടുത്താതെ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന നിലവിലെ സ്റ്റാൻഡിൽ തന്നെ ശൗചാലയം പണിയുന്നത് പുനപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് വനിതാ കോൺഗ്രസ് എം കടക്കും
നിയോജകമണ്ഡലം പ്രസിഡന്റ് സൂസമ്മ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി മറിയാമ്മ തോമസ്, കുന്നന്താനം മണ്ഡലം പ്രസിഡന്റ് അനിലി തോമസ്, മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് രേഷ്മ ലിജു, ആനിക്കാട് മണ്ഡലം പ്രസിഡന്റ് ഷിനിമോൾ സജിത്, രജനി ചന്ദ്രബാബു, സുബി സോജി എന്നിവർ പ്രസംഗിച്ചു.