പാലാ: മുത്തോലി ഗ്രാമപഞ്ചായത്തില്‍ നടന്ന പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം നാടിൻ്റെ രുചി വൈവിധ്യത്തിൻ്റെ നവ്യാനുഭവമായി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്തും ബ്രൈറ്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കൗതുകമാർന്ന മത്സരം സംഘടിപ്പിച്ചത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
മത്സരത്തിൽ കെ എസ് സതിമോൾ - ടി.എസ് പൗർണ്ണമി നായർ ടീം ഒന്നാം സമ്മാനം നേടി. സെലിൻ കുര്യൻ - ജ്വാക്വിലിൻ റോമി ടീം രണ്ടും ധാലിയ ബാലചന്ദ്രൻ - മായാ സുധാകരൻ ടീം മൂന്നാം സ്ഥാനവും നേടി.
മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ത്ജി മീനാഭവൻ മത്സരം ഉദ്ഘാടനം ചെയ്തു. ബ്രൈറ്റ് ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റ്യൂട്ട് പ്രിൻസിപ്പൽ ജോസ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം,പഞ്ചായത്ത് മെമ്പർമാരായ എൻ കെ ശശികുമാർ, ആര്യ സബിൻ, ശ്രീജയ എംബി, എമ്മാനുവൽ പനക്കൽ തുടങ്ങിയവർ പങ്കെടുത്തു.