പാലാ: ജോസ് കെ മാണി എം.പി യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് നഗരസഭ സ്റേറഡിയത്തിൽ നിർമ്മാണം പൂർത്തിയായ ഓപ്പൺ ജിം ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവ്വഹിച്ചു. തോമസ് പീറ്റർ നഗരസഭാ ചെയർമാൻ അദ്ധ്യക്ഷനായിരുന്നു.
വൈസ്ചെയർമാൻ ബിജി ജോജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, ലിസ്സിക്കുട്ടി മാത്യു, കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറെക്കര, ജോസിൻ ബിനോ, മായാപ്രദീപ്, വി സി പ്രിൻസ്, ബൈജു കൊല്ലംപറമ്പിൽ, ആനി ബിജോയി, സെക്രട്ടറി ജൂഹി മരിയ ടോം, എ ഇ ബോണി തുടങ്ങിയവർ പ്രസംഗിച്ചു. ഒരേ സമയം മുപ്പതോളം ആളുകൾക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് ജിം ക്രമീകരിച്ചിരിക്കുന്നത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
