Hot Posts

6/recent/ticker-posts

സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ രാപകൽ സമരം 52-ാം ദിവസം പിന്നിടുന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിലായിരിക്കും ചർച്ച നടത്തുക. ഇത് മൂന്നാം തവണയാണ് ആശാവർക്കർമാരെ സർക്കാർ ചർച്ചയ്ക്കായി വിളിക്കുന്നത്. ആദ്യത്തെ രണ്ട് ചർച്ചകളും പരാജയമായിരുന്നു. നാളെ നടക്കാൻ പോകുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് സമരസമിതി പറയുന്നത്.
'കഴിഞ്ഞ രണ്ട് ചർച്ചയും പരാജയമായിരുന്നു. ആശമാർ ഉന്നയിച്ച ആവശ്യങ്ങളിൽ ചർച്ച നടത്താതെ സമരത്തിൽ നിന്ന് പിൻമാറാനാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്. നാളെ നടക്കാൻ പോകുന്ന ചർച്ചയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചർച്ചയിൽ പ്രതീക്ഷയുണ്ട്. ഞങ്ങളുടെ ആവശ്യങ്ങൾ സർക്കാരിന് അറിയാം. മ​റ്റ് ട്രേഡ് യൂണിയനുകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ഉറപ്പാക്കിയതിനുശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുളളൂ. ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സർക്കാരിന്റെ പ്രഖ്യാപനങ്ങളല്ല ഉത്തരവാണ് വേണ്ടത്'- സമരസമിതി പ്രതികരിച്ചു.
ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുന്നതിൽ അടക്കം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി നടന്ന കൂടിക്കാഴ്ച പോസിറ്റീവെന്ന് വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു. 'ഇൻസെന്റീവ് ഉയർത്തുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്നും പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. 2023 - 2024 വർഷത്തെ കുടിശ്ശിക വിഷയവും പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചു. ആശാവർക്കർമാർക്ക് വേണ്ടി വിശദമായി സംസാരിച്ചു. ആശാവർക്കർമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് മുൻപും താൻ പറഞ്ഞത്. സമരം പിൻവലിക്കണമെന്നാണ് നിലപാട്. സന്നദ്ധ സേവകർ എന്നത് മാറ്റി തൊഴിലാളികളായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്. കേന്ദ്രവുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ ആശാ വർക്കർമാരെ അറിയിക്കും. എല്ലാവരുമായി ചർച്ച നടത്തണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടിട്ടുണ്ട്'- മന്ത്രി പറഞ്ഞു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്