Hot Posts

6/recent/ticker-posts

പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: സജി മഞ്ഞക്കടമ്പിൽ


കോട്ടയം: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ അകാരണമായി ആക്രമണം നടത്തിയ സംഘ പരിവാറുകാരെ ന്യായികരിക്കാൻ ഇറങ്ങിയിരിക്കുന്ന പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചെറിയുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.


തീർത്ഥാടനത്തിന് പോയവർ ക്ഷേത്രത്തിന് മുമ്പിൽചെന്ന് മര്യാദകേട്കാട്ടി എന്ന കള്ളപ്രചരണം നടത്തി തീവ്രവാധികളെ വെള്ളപൂശാനാണ് ജോർജിന്റെ ശ്രമം എന്നും, ഒഡിഷാ ജൂബ ഇടവക വികാരി ഫാ: ജോഷി വലിയ കുളത്തിനെയും , അസീ വികാരി ഫാ:ദയനുദിനെയും പള്ളി കോമ്പൗണ്ടിൽ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
പൂഞ്ഞാറിലെ മുസ്ലീം സഹോദരൻമാരുടെ വോട്ടു വാങ്ങി ജയിച്ച ശേഷം മുസ്ലീം സമൂഹത്തെ ഒന്നടക്കം ചീത്ത വിളിച്ച് വെറുപ്പിച്ച് അവർക്കെതിരെ നിരന്തര അധിക്ഷേപം നടത്തി ക്രിസ്ത്യൻ -  ഹിന്ദു വിഭാഗങ്ങളുടെ വോട്ട് നേടനുള്ള കുതന്ത്രമാണ് ജോർജ് നടത്തുന്നതെന്നും കുറ്റപ്പെടുത്തി. സ്വന്തം കുടുംബത്തിൽ മതംമാറ്റം നടത്തിയ ജോർജിന് ലൗ ജിഹാധിനെക്കുറിച്ച് പറയാൻ അർഹത ഇല്ലെന്നും. ക്രിസ്ത്യൻ പെൺകുട്ടികൾ വേലി ചാട്ടക്കാരാണെന്ന പ്രചരണം നടത്തുന്ന ജോർജ് കത്തോലിക്ക സമൂഹത്തിന് അപമാനമാണെന്നും സജി കുറ്റപ്പെടുത്തി.
കത്തോലിക്കാ സഭയെ തകർക്കാനും ആക്ഷേപിക്കാനും ഉള്ള ആസൂത്രിത നീക്കമാണ് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിലൂടെ പുറത്ത് വന്നിരുക്കുന്നതെന്ന് സജി മഞ്ഞടമ്പിൽ പറഞ്ഞു. കത്തോലിക്കാ സഭയെയും , മുസ്ലിംമത വിഭാത്തെയും ആക്ഷേപിക്കുന്ന രീതിയിൽ പ്രതികരണങ്ങൾ നടത്തുന്ന പി.സി.ജോർജും, ആർ.എസ്.എസും  പിന്തിരിയണമെന്നും നേതാക്കൾ  കോട്ടയം പ്രസ് ക്ലബിൽ ആവശ്യപ്പെട്ടു.
നെൽ കർഷകർക്കെതിരെ കിഴിവിന്റെ പേരിൽ മില്ലുടമകൾ നടത്തുന്ന ചൂഷണത്തിൽ നിന്നും സംരക്ഷിക്കണമെന്നും, സംഭരണം ഉടൻ പൂർത്തി ആക്കണമെന്നും നേതാക്കാൾ ആവശ്യപ്പെട്ടു. പ്രൊഫ.ബാലു ജി വെള്ളിക്കര, അൻസാരി ഈരാറ്റുപേട്ട, ഗണേഷ് ഏറ്റുമാനൂർ, രാജേഷ് ഉമ്മൻ കോശി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Reactions

MORE STORIES

ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം
Crime | അമ്മ നിർബന്ധിച്ച് സുഹൃത്തിന്റെ മുറിയിലേക്ക് അയച്ചു, 11 വയസുകാരി ക്രൂര പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തൽ
Kerala Government | വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ഛൻ മലയിലേക്ക് തീർത്ഥാടനം
അരുവിത്തുറയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 12 മുതൽ മെയ് 2 വരെ ആഘോഷിക്കും
Crime | കടമുറിക്കുള്ളിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; സംഭവം കാസർഗോഡ്