വൈക്കം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത് പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി സെൻ അധ്യക്ഷത വഹിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
യൂണിയൻ കൗൺസിലർമാർ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ് മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പ്രതിക്ഷേധ പ്രകടനത്തിന് നേതൃത്വം നൽകി. യൂണിയൻ ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ച് പ്രതിക്ഷേധ സമരത്തിൽ നൂറ് കണക്കിന് ശ്രീനാരായണീയർ അണിനിരന്നു.
ടൗൺ ചുറ്റി നടന്ന പ്രതിഷേധ പ്രകടനം ബോട്ട് ജെട്ടി മൈതാനിയിൽ സമാപിച്ചു. തുടർന്ന് പ്രതിക്ഷേധക്കാർ അപവാദ പ്രചരണത്തിനെതിരെ പ്രതീകാത്മകമായി കോലം കത്തിച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അപകീർത്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ പ്രസംഗം വളച്ചൊടിച്ച് നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിക്ഷേധം സംഘടിപ്പിച്ചത്.
