Hot Posts

6/recent/ticker-posts

കെഴുവംകുളം ഗുരുദേവ ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ 6 മുതൽ 9 വരെ

പാലാ: കെഴുവംകുളം ഗുരുദേവ ക്ഷേത്രം 25 മത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ 6 മുതൽ 9 വരെ തീയതികളിൽ നടക്കുമെന്ന് സംഘാടകർ പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ചുള്ള വിളംബര ജാഥയുടെ ഉദ്ഘാടനം മീനച്ചിൽ എസ്എൻഡിപി യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല നിർവഹിക്കും. ആഘോഷ കമ്മിറ്റി രക്ഷാധികാരി പി എൻ ജഗന്നിവാസ് അധ്യക്ഷത വഹിക്കും. 
രണ്ടാം ദിവസമായ ഏഴാം തീയതി രാവിലെ അഞ്ചിന് നട തുറക്കും. തുടർന്ന് നിർമാല്യദർശനം, വിശേഷാൽ, ഗുരുപൂജ ഗുരുദേവ കൃതി പാരായണം എന്നിവയ്ക്ക് ശേഷം ഉച്ചപൂജയെ  തുടർന്ന് നടയടക്കും. വൈകുന്നേരം ആറരയ്ക്ക് ദീപാരാധനയ്ക്കു ശേഷം കലാസന്ധ്യയുടെ ഉദ്ഘാടനം അച്ചായൻസ് ഗോൾഡ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ ടോണി വർക്കിച്ചൻ നിർവഹിക്കും. 7.15ന് തിരുവാതിര, ഏഴരയ്ക്ക് പ്രസാദമൂട്ട്, തുടർന്ന് 7.45ന് വൈക്കം മാളവികയുടെ നാടകം ജീവിതത്തിന് ഒരു ആമുഖം.
എട്ടാം തീയതി രാവിലെ നാലരയ്ക്ക് നട തുടർന്ന് വിശേഷാൽ പൂജകൾക്ക് ശേഷം 7 10ന് മേൽശാന്തി മഹേശ്വരൻ പമ്പാവാലിയുടെ മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. 7 30ന് വിശേഷാൽ പൂജകൾ. 10 മണിക്ക് നടക്കുന്ന പ്രതിഷ്ഠ വാർഷിക സമ്മേളനത്തിന് മഹേശ്വരൻ ശാന്തികൾ ഭദ്രദീപം പ്രകാശിപ്പിക്കും. ജനറൽ കൺവീനർ സി എൽ പുരുഷോത്തമൻ ആമുഖപ്രസംഗം നടത്തും. മീനച്ചിൽ എസ്എൻഡിപി യൂണിയൻ  ചെയർമാൻ സുരേഷ് ഇട്ടിക്കുനൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ അസംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. എംഎൽഎ മാണി സി കാപ്പൻ മുഖ്യപ്രഭാഷണം നടത്തും.
ഫ്രാൻസിസ് മാർപാപ്പ ഉദ്ഘാടനം ചെയ്ത ലോകമതപാർലമെൻറ് സമ്മേളനത്തിന്റെ സംഘാടനത്തിന് ശിവഗിരി മഠത്തോടൊപ്പം നേതൃത്വം നൽകിയ ചാണ്ടി ഉമ്മൻ എംഎൽഎയെ യൂണിയൻ കൺവീനർ ഉല്ലാസ് മതിയത്ത് ശാഖായോഗത്തിന് വേണ്ടി ആദരിക്കും.  ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ബിജു, വനിതാ സംഘം യൂണിയൻ പ്രസിഡണ്ട് മിനർവ മോഹൻ, യൂത്ത് മൂവ്മെൻറ് യൂണിയൻ ചെയർമാൻ അരുൺ കുളമ്പള്ളി, ഗുരുചൈതന്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി ജി ജഗന്നിവാസൻ, വനിതാ സംഘം യൂണിറ്റ് പ്രസിഡണ്ട് സുമ അജയകുമാർ, ശാഖാ യോഗം പ്രസിഡൻറ് പ്രമോദ് നാരായണൻ, ടി കെ ഷാജി തുടങ്ങിയവർ പ്രസംഗിക്കും. സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെയും വിവിധ ശാഖായോഗം നേതാക്കളുടെയും മറ്റ് പൊതു നേതാക്കളുടെയും മഹനീയ സാന്നിധ്യത്തിലാവും പ്രതിഷ്ഠാ വാർഷിക സമ്മേളനം നടക്കുക. സമ്മേളനത്തെ തുടർന്ന് പ്രസാദമൂട്ട് നടക്കും. വൈകുന്നേരം 6 30ന് ദീപാരാധനയെ തുടർന്ന് സോപാനസംഗീതം, 7 30ന് തിരുവരങ്ങിൽ തിരുവാതിര കളി എന്നിവ നടക്കും. പ്രസാദ് ഊട്ടി നെ തുടർന്ന് കൈകൊട്ടിക്കളി താളച്ചുവട് നടക്കും.
പ്രതിഷ്ഠാദിനമായ ഒമ്പതാം തീയതി രാവിലെ 4. 30ന് നട തുറക്കും. വിശേഷാൽ പൂജകൾക്ക് ശേഷം 8:30ന് കലശാഭിഷേകം.തുടർന്ന് 9. 30ന് കാവടി ഘോഷയാത്ര, 12 മണിക്ക് കാവടി അഭിഷേകം തുടർന്ന് പറവെയ്പ്പ് മഹാപ്രസാദ ഊട്ട് എന്നിവ നടക്കും. വൈകിട്ട് 6 30ന് ഗുരുദേവ പ്രതിമാ ഘോഷയാത്ര നെയ്യൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. മീനച്ചിൽ എസ്എൻഡിപി യൂണിയൻ മെമ്പർ സി റ്റി രാജൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. 9. 30 ന് ഘോഷയാത്രയ്ക്ക് സ്വീകരണം, താല സമർപ്പണം, സമൂഹ പ്രാർത്ഥന, മംഗളാരതി എന്നിവയെ തുടർന്ന് കൊടിയിറക്കും പ്രസാദ ഊട്ടും നടക്കും. ടി.കെ ഷാജി തടത്തിൽ, ശശിധരൻ കളപ്പുര, ഹിരൺ ജെ, ശിവദാസ് പി.എച്ച് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ