തലയാഴം: മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനത്തിൽ തലയാഴം പഞ്ചായത്തിലെ ഏറ്റവും മികച്ച വാർഡിനുള്ള പുരസ്കാരം രണ്ടാം വാർഡ് നേടി.
തലയാഴം ഗ്രാമപഞ്ചായത്തിലെ 30 ഹരിതകർമ്മ സേന അംഗങ്ങളിലെ ഏറ്റവും മികച്ച ഹരിത കർമ്മ സേന അംഗത്തിനുള്ള പുരസ്കാരം രണ്ടാം വാർഡിലെ ശ്രീലേഖ അജി മന്ദിരത്ത് സമ്മാനിച്ചു.
തലയാഴം പഞ്ചായത്തിലെ ഏറ്റവും മികച്ച സംരംഭത്തിനുള്ള പുരസ്കാരം രണ്ടാം വാർഡിലെ ഉദയമ്മ കാർത്തികേയൻ കരസ്ഥമാക്കി. വാർഡ് തലത്തിൽ മികച്ച കുടുംബശ്രീയായി മാതൃക കുടുംബശ്രീ യേയും മികച്ച സ്വകാര്യ വ്യാപാരസ്ഥാപനമായി സലി ചെറിയാൻതറ, മികച്ച ഹരിത മിത്രം വീടായി കൈലാസത്തിൽ, നാരായണൻ നായർ എന്നിവരെയും തെരഞ്ഞെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
