വൈക്കം: കായൽ മലിനീകരണം രൂക്ഷമായിട്ടും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാത്തത് മത്സ്യ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. തണ്ണീർമുക്കം ബണ്ട് തുറക്കാത്തതിനാൽ കായലിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യ തൊഴിലാളികൾ പട്ടിണി നേരിടുകയാണ്.
ഉൾനാടൻ മൽസ്യത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനായി തണ്ണീർമുക്കം ബണ്ട് തുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൽ. സുരേഷിൻ്റെ നേതൃത്വത്തിൽ തണ്ണീർമുക്കം ബണ്ട് പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി.