ഈരാറ്റുപേട്ട: എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ച് തിടനാട് സെന്റ് ജോസഫ് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റിന്റെ ഔപചാരികമായ സ്വിച്ച് ഓൺ കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. തിടനാട് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പമാരായ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, മിനി സാവിയോ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് കല്ലങ്ങാട്ട്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയിച്ചൻ കാവുങ്കൽ,
മുൻ പഞ്ചായത്ത് പ്രസിഡന്റ് സാബു പ്ലാത്തോട്ടം, അസിസ്റ്റന്റ് വികാരി ഫാ. ജോൺ വയലിൽ, പള്ളി ട്രസ്റ്റിമാരായ സാബു തെള്ളിയിൽ, മാത്തച്ചൻ കുഴിത്തോട്ട്, സജി പ്ലാത്തോട്ടം, കുര്യൻ തെക്കുംചേരിക്കുന്നേൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമിച്ചൻ പഴയ മഠത്തിൽ, സെക്രട്ടറി മധു പന്തമാക്കൽ പൊതുപ്രവർത്തകരായ സിബി ഒട്ടലാങ്കൽ, ഡൊമിനിക് കല്ലാട്ട്, റോബിൻ കുഴിപ്പാല, എമിൽ മണിമല തുടങ്ങിയവർ പ്രസംഗിച്ചു.
തിടനാട് - ഭരണങ്ങാനം റോഡിനെയും, കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് സന്ധിക്കുന്ന ജംഗ്ഷൻ, തിടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി മന്ദിരം, പാതാഴ റോഡ് ജംഗ്ഷൻ, പ്രദേശവാസികളുടെ ബസ് സ്റ്റോപ്പ് തുടങ്ങി ഏറെ പ്രാധാന്യമുള്ള തിടനാട് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി.