Hot Posts

6/recent/ticker-posts

ഡിജിറ്റൽ സേവാ കേന്ദ്രത്തിൽ വൻ അഗ്നിബാധ; ലക്ഷങ്ങളുടെ ഉപകരണങ്ങൾ കത്തിനശിച്ചു!

വൈക്കം: വൈക്കത്ത് ഡിജിറ്റൽ സേവാ കേന്ദ്രത്തിൽ വൻ അഗ്നിബാധ കമ്പ്യൂട്ടർ ഉൾപ്പടെ ലക്ഷങ്ങളുടെ ഉപകരണങ്ങൾ കത്തിനശിച്ചു. ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതെ വൻദുരന്തം ഒഴിവായി. 


വ്യാഴാഴ്ച പുലർച്ചെ 5.30 ഓടെ വൈക്കത്ത് പഴയ ബസ്റ്റാൻ്റിന് സമീപമുള്ള മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത്. കണിയാം തോട് സ്വദേശി സോമൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഷട്ടറിനുള്ളിൽ നിന്നും ശക്തമായ പുക ഉയരുകയായിരുന്നു. 
വൈക്കത്ത് നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ പ്രതാപചന്ദ്രൻ സീനിയർ ഫയർഫോഴ്സ് ഓഫീസർ രഞ്ജിത്ത്, ഫയർ ഓഫീസർമാരായ സാജു വി.വി, സി.കെ വിഷ്ണു, അരുൺ രാജ്, ഗോകുൽ, അബിൻ, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് എത്തി ഒരു മണിക്കൂർ നേരം കൊണ്ടാണ് മുറിക്കുള്ളിൽ ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാക്കിയത്. 
സ്ഥാപനത്തിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറുകൾ, പ്രിൻ്റർ, ഫോട്ടോ കോപ്പി മെഷ്യൻ, കേബിളുകൾ, ബോർഡ്, മേശ, കസേര എന്നിവ പൂർണ്ണമായി കത്തിനശിച്ചു. 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമായത്.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു